ജീവിതം ഒരു ചെറിയ ചോദ്യം ഉന്നയിക്കാന്‍ വേണ്ടി ഭൂമിയിലെത്തിയിരിക്കുകയാണ്. എന്നാല്‍ മറ്റുള്ളവരെ ചോദ്യം ചെയ്തു സ്വയം ചോദ്യം ചോദിക്കാന്‍ ജീവിതം മറന്നും പോയിരിക്കുന്നു! വൈരുധ്യങ്ങളുടെ ഒരു കുത്തഴിഞ്ഞ പുസ്തകമാണ് ഓരോ ജീവിതവും!
കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!
മനയിലാന്‍ ----------------------------------------------------------------------------------------- വര: സനീഷ്, ഡിസൈന്‍ : സുനില്‍
Monday, February 1, 2010
വീട്
കാറ്റടിക്കുമ്പോള്‍
പാറി വീഴുന്നു പരിഭവം
അലഞ്ഞെത്തിടും നായ്ക്കള്‍
തങ്ങളില്‍ ശൗര്യം കാട്ടി
തല ചായ്ചുറങ്ങുന്നു
ജീര്‍ണിച്ച വരാന്തയില്‍
ചിതലിന്‍ പെരുംപട
തിന്നു തീര്‍ത്തൊരു തൂണിന്‍
നേരിയ ഞരക്കങ്ങള്‍
ചേരകള്‍ സ്വസ്ഥം പാര്‍ക്കും
മൂലകള്‍ , കഴുക്കോലില്‍
ചാഞ്ഞുറങ്ങീടും നരി-
ച്ചീറുകള്‍ , ചിലന്തികള്‍
അടുപ്പില്‍ നിദ്രാ പൂര്‍ണം
വസിക്കും തവളകള്‍
മടുപ്പിന്‍ പ്രേതാത്മാക്കള്‍
നടക്കും പറമ്പുകള്‍
കാട്ടുപുല്ലുകള്‍ , കുറ്റിച്ചെടികള്‍
തഞ്ചം പാര്‍ത്തു
കൂട്ടു ചേര്‍ന്നൊന്നായ് വാഴും
കിണറിന്‍ പടവുകള്‍
അപരിചിതത്വത്തിന്‍
കൂര്‍ത്തമുള്ളുകള്‍
വേലിപ്പടര്‍പ്പില്‍ ക്രൗര്യം
ചുരന്നുലയും പൂവള്ളികള്‍
ഒക്കെയുമൊരു നോക്കാല്‍
കാണ്‍കവെ ഹൃദയത്തില്‍
വന്നലയ്ക്കുന്നു ചോദ്യം
വീടു ഞാന്‍ മാറിപ്പോയോ?
ഞാന്‍
കഥയല്ല ഞാനൊരു കവിതയല്ല
കരളിലെ കാവ്യ പ്രണയമല്ല
പകലിന്റെ കണ്ണിലെക്കാമമല്ല
പറയത്തുടിയിലെ താളമാണേ!
ചിരിയല്ല ഞാനൊരു തേങ്ങലല്ല
ഇണയുടെ നെഞ്ചിലെ കുറുകലല്ല
ചങ്ങാതി ചൊല്ലുന്ന കുശലമല്ല
പതിരിന്റെയാക്രോശ നാവു ഞാനേ!
നീയല്ല ഞാനൊരു നാണമല്ല
നാരായമൊഴിയിലെ സുരതമല്ല
നാട്ടിലെപ്പഴമതന്‍ കാവലാണേ
നെഞ്ചിലെ ചോര തന്‍ ചോപ്പു ഞാനേ!
ശാന്തി
നോവിനെ വേറിട്ടു
കണ്ടില്ല ഞാനതിന്‍
നാവായി മാറുക-
യാണെപ്പൊഴും
കാവ്യമായ്, ജീവന്‍
മയക്കുന്ന താളമായ്
മേവുന്നതെന്നില്‍
ശിവശ്ശാന്തിയായ്!
Monday, January 25, 2010
വേടനും കവിയും
മരത്തിന്‍ ചില്ലയില്‍
രമിച്ചിരിക്കുന്ന
കിളിയെയമ്പെയ്തു
രസിക്കുന്നു വേടന്‍
മരിച്ചു വീണതാം
കിളിയെക്കാണ്‍കവെ
മനസ്സിലോ കാവ്യം
രചിക്കുന്നു കവി
കഥയിതു ഞാനി-
ന്നയവിറക്കവെ
മകന്‍ സകൗതുകം
പറയുന്നിങ്ങനെ:
"കവണിയാലൊരു
കിളിയെ വീഴ്ത്തുക
എഴുതട്ടെയച്ഛാ
കവിതയൊന്നു ഞാന്‍ "
Sunday, January 24, 2010
കുറിച്ച്......................
ഗാന്ധിയെക്കുറിച്ച്,
സോഷ്യലിസത്തെക്കുറിച്ച്,
രാമരാജ്യത്തെക്കുറിച്ച്,
കല്ല്
കരട്
മൂര്‍ഖന്‍ പാമ്പിനെക്കുറിച്ച്
കുറിച്ച് പഠിക്കാന്‍
കുറിച്ച് വായിക്കാന്‍
കുറിപ്പടികള്‍ ഏറെ
എന്നെക്കുറിച്ചു
ഞാനെന്തു പറയാന്‍ ?
Saturday, January 23, 2010
പ്രണയങ്ങള്‍ക്ക്.....
നിന്നെ കണ്ടപ്പോള്‍
ഞാനെന്തിനാണ്
എന്റെ
നരച്ച മുടിയെക്കുറിച്ചോര്‍ക്കാനും
അലസമായ് കിടന്ന
താടി രോമങ്ങളെ
തഴുകിയുണര്‍ത്താനും
തുടങ്ങിയത്?
എന്തിനാണ്
ചുളി വീണ
ഷര്‍ട്ടിനെക്കുറിച്ചു
വേവലാതി പൂണ്ടത്?
കണ്ണാടിയെ സ്നേഹിച്ചതും
ടാല്‍ക്കം പൗഡറിന്റെ
സാധ്യതകളില്‍
മയങ്ങാനും
തുടങ്ങിയത്?
പോളിഷ് ചെയാത്ത
ഷൂവിന്റെ നിലവിളികള്‍ക്ക്
മനസ്സു കൊടുത്തത്?
റോഡരുകില്‍ പുഞ്ചിരിക്കുന്ന
കൂറ്റന്‍ ഹോര്‍ഡിംഗിലെ
ചര്‍മ സൗന്ദര്യത്തെ
കടക്കണ്ണെറിഞ്ഞത്?
(എങ്കിലോ
ഡിയോഡറന്റുകളുടെ
വിലയെക്കുറിച്ചു മാത്രം
ടിവി സ്ക്രീനില്‍
കാണാന്‍ കഴിഞ്ഞില്ല)
മേല്‍ക്കൂരയില്ലാത്ത
സ്വന്തം ജന്‍മത്തില്‍
പാദമൂന്നി നക്ഷത്രങ്ങളെ
പരിചയപ്പെട്ടതും
ഹൃദയത്തിന്റെ
കറ പിടിച്ച
വിജാഗിരിയില്‍
എണ്ണ പകര്‍ന്നതും
എന്തിനായിരുന്നു?
സത്യം,
പ്രാണനില്‍ നിന്നു
ഓരോ തവണ
ചോരയിറ്റുമ്പോഴും
ഞാനറിയാതെ പോയതു
എന്തിനായിരുന്നു
നിന്നെ കണ്ടതെന്ന
മുറിവിനെപ്പറ്റിയായിരുന്നു!
ഞാനെന്തിനാണ്
എന്റെ
നരച്ച മുടിയെക്കുറിച്ചോര്‍ക്കാനും
അലസമായ് കിടന്ന
താടി രോമങ്ങളെ
തഴുകിയുണര്‍ത്താനും
തുടങ്ങിയത്?
എന്തിനാണ്
ചുളി വീണ
ഷര്‍ട്ടിനെക്കുറിച്ചു
വേവലാതി പൂണ്ടത്?
കണ്ണാടിയെ സ്നേഹിച്ചതും
ടാല്‍ക്കം പൗഡറിന്റെ
സാധ്യതകളില്‍
മയങ്ങാനും
തുടങ്ങിയത്?
പോളിഷ് ചെയാത്ത
ഷൂവിന്റെ നിലവിളികള്‍ക്ക്
മനസ്സു കൊടുത്തത്?
റോഡരുകില്‍ പുഞ്ചിരിക്കുന്ന
കൂറ്റന്‍ ഹോര്‍ഡിംഗിലെ
ചര്‍മ സൗന്ദര്യത്തെ
കടക്കണ്ണെറിഞ്ഞത്?
(എങ്കിലോ
ഡിയോഡറന്റുകളുടെ
വിലയെക്കുറിച്ചു മാത്രം
ടിവി സ്ക്രീനില്‍
കാണാന്‍ കഴിഞ്ഞില്ല)
മേല്‍ക്കൂരയില്ലാത്ത
സ്വന്തം ജന്‍മത്തില്‍
പാദമൂന്നി നക്ഷത്രങ്ങളെ
പരിചയപ്പെട്ടതും
ഹൃദയത്തിന്റെ
കറ പിടിച്ച
വിജാഗിരിയില്‍
എണ്ണ പകര്‍ന്നതും
എന്തിനായിരുന്നു?
സത്യം,
പ്രാണനില്‍ നിന്നു
ഓരോ തവണ
ചോരയിറ്റുമ്പോഴും
ഞാനറിയാതെ പോയതു
എന്തിനായിരുന്നു
നിന്നെ കണ്ടതെന്ന
മുറിവിനെപ്പറ്റിയായിരുന്നു!
ഷഡ്ദര്‍ശനം
മണ്ണു വാരിത്തിന്നു വന്നാലും
വെണ്ണ മോഷ്ടിച്ചു നടന്നാലും
കണ്ണനെന്നല്ലോ വിളിപ്പു കഷ്ടം
കള്ളനും കഞ്ഞി വെക്കുന്നു ലോകം.
അഴക്
കാറൊളിയാണെങ്കിലെന്തു ചേതം
ഏഴഴകെന്നേ പറഞ്ഞിടേണ്ടൂ
ഏഴഴകയാല്‍ വിളിച്ചിടുമോ
കാറൊളിച്ചന്തമിതെന്തു ന്യായം?
തുറുങ്കില്‍ പിറക്കലും
തുണി മോഷ്ടിക്കലും
തേരു തെളിക്കലും
തൊരമെന്തു വേറെ നിനക്കീശ്വരാ!
ഭക്തി
വേലയ്കു പോയോരു
പിള്ളേരെയൊക്കെയും
വേണുവൂതിക്കൊണ്ടു
നീ മയക്കി
വേണ്ടാത്ത തോന്ന്യാസ-
മൊക്കെയും കാട്ടിയ
വേണുവിലോലനില്‍
ഞാന്‍ മയങ്ങി
കാലിക്കിടാവിനു നല്‍കാതെ മോഷ്ടിച്ചു
പൈമ്പാലു നീ കുടിക്കുന്ന ഞായം
ഞാനറിയും പണ്ടേ പോറ്റമ്മ തന്‍ മുല-
പ്പാലു കുടിച്ചു വളര്‍ന്ന കണ്ണാ
കംസന്റെ ചാരത്തു ചെല്ലുവാനീവിധം
കന്നത്തരം കാട്ടണമെന്നതുണ്ടോ?
ചൂരല്‍ക്കഷായം
പീലിയും കോലും ധരിച്ചാലും
പീതാംബരപ്പട്ടണിഞ്ഞാലും
മണ്ണൂ വാരിത്തിന്നു പോയീടിലെന്‍ കണ്ണാ
ചൂരല്‍ക്കഷായമെനിക്കു നൂനം!
* ജോലി
Friday, January 22, 2010
നേരം
കണ്ടു മടുത്ത നേരം
കാണാതിരിക്കാന്‍
കരുതിയ നേരം
കണ്ണില്‍ നിന്നും
കളയും നേരം
കടല്‍ വിഴുങ്ങിയതെന്നെയോ
നിന്നെയോ?
കാണാതിരിക്കാന്‍
കരുതിയ നേരം
കണ്ണില്‍ നിന്നും
കളയും നേരം
കടല്‍ വിഴുങ്ങിയതെന്നെയോ
നിന്നെയോ?
Tuesday, January 19, 2010
പൊതുവെ....
നാമെല്ലാം
പൊതുവെ
നാടും വീടും വെടിഞ്ഞ്
നാണവും മാനവും മുടിഞ്ഞ്
നാളെയിലേക്കു
കുതിക്കുന്ന
ഗൃദ്ധ ജന്‍മങ്ങള്‍
മനയിലാന്‍
പൊതുവെ
നാടും വീടും വെടിഞ്ഞ്
നാണവും മാനവും മുടിഞ്ഞ്
നാളെയിലേക്കു
കുതിക്കുന്ന
ഗൃദ്ധ ജന്‍മങ്ങള്‍
മനയിലാന്‍
Saturday, December 12, 2009
ഒരു ഗാനം
പല്ലവി:
മുറ്റത്തെ മുക്കുറ്റി മുല്ലക്കവിളത്തു
മുത്തം കൊടുത്തു മൂവന്തി നിലാവ്
മുളനാഴിയാലളന്നാരോ മനസ്സിന്റെ
മഞ്ചാടി മണിപോലെയെന്‍ കിനാവ്
അനുപല്ലവി:
മാമ്പൂ മന്ദസ്മിതം ചൊരിഞ്ഞു
മന്ദസമീരനു സമ്മാനം
ഞാനും മഞ്ഞണിമാല കോര്‍ത്തു
മന്മഥ ദേവനു സാമോദം
പാടും കിളിയും തെങ്ങിളനീരും കാറ്റും
പറയും സ്വകാരയ് മിന്നേതു രാഗം
ചരണം:
മാനം പോക്കുവെയില്‍ കൊളുത്തി
മുത്തണിക്കാവിനു ദീപാഞ്ജലി
ഞാനും മിഴിനെയ്ത്തിരി കൊളുത്തി
മാനസത്തോഴനു സ്നേഹാരതി
പൂവും മുകിലും കായല്‍ക്കടവും കുളിരും
പറയും സ്വകാരയ് മിന്നനുരാഗം.
മുറ്റത്തെ മുക്കുറ്റി മുല്ലക്കവിളത്തു
മുത്തം കൊടുത്തു മൂവന്തി നിലാവ്
മുളനാഴിയാലളന്നാരോ മനസ്സിന്റെ
മഞ്ചാടി മണിപോലെയെന്‍ കിനാവ്
അനുപല്ലവി:
മാമ്പൂ മന്ദസ്മിതം ചൊരിഞ്ഞു
മന്ദസമീരനു സമ്മാനം
ഞാനും മഞ്ഞണിമാല കോര്‍ത്തു
മന്മഥ ദേവനു സാമോദം
പാടും കിളിയും തെങ്ങിളനീരും കാറ്റും
പറയും സ്വകാരയ് മിന്നേതു രാഗം
ചരണം:
മാനം പോക്കുവെയില്‍ കൊളുത്തി
മുത്തണിക്കാവിനു ദീപാഞ്ജലി
ഞാനും മിഴിനെയ്ത്തിരി കൊളുത്തി
മാനസത്തോഴനു സ്നേഹാരതി
പൂവും മുകിലും കായല്‍ക്കടവും കുളിരും
പറയും സ്വകാരയ് മിന്നനുരാഗം.
ബാലവേല
മഷിത്തണ്ടിനും
സ്ലേറ്റിനുമിടയില്‍
ഉച്ചക്കഞ്ഞി കിട്ടാത്തവന്റെ
വ്യാകരണം മറന്ന
ചത്ത നിലവിളി
വെശന്ന്
തല കറങ്ങിയ നേരം
ചേച്ചിക്കു കരുതിയ
കഞ്ഞിവെള്ളം
കലമോടെ
മുഖത്ത് കമിഴ്ത്തിയപ്പോള്‍
വയറില്‍ നിന്നും
കാഞ്ഞവാക്കിന്റെ
പോക്കിരിത്തരം.
അങ്ങൂട്ടയില്‍ പാര്‍ക്കുന്ന
പെണ്ണിന്റെ
പാവാട പൊക്കി നോക്കിയപ്പോള്‍
തുടയില്‍
അഞ്ചെട്ട് പുളിവാറല്‍
കുളക്കടവില്‍
പുസ്തകം
ചന്തിക്കടിയില്‍ തിരുകി
അമര്‍ന്നിരുന്നപ്പോള്‍
പുറത്തു ചാടിയ
കടുങ്ങാമണി കണ്ട്
നാണിച്ചു പോയത്
ഏതു മത്സ്യകന്യകമാരോ..........?
തോന്ന്യാസം വരച്ചു വെച്ച
മലയാള പാഠാവലി കണ്ട്
ആലി മാഷാണ് പറഞ്ഞത്
'ഓന്‍ വേണോങ്കി പൊസ്തകത്തിലും
തൂറി വെക്കൂംന്ന്....'
മുട്ടേന്നു മുറിയാത്ത ചെക്കന്‍
പറങ്കിമാവിന്‍ തോപ്പിലിരുന്നു
കാണിച്ച വികൃതി
നാട്ടില്‍ പാട്ടാക്കിയത്
പാല്‍ക്കാരി
നാണിയമ്മയായിരുന്നു.
ഷീല,
ശാരദ,
ജയഭാരതി-
രാത്രിയില്‍
സ്വപ്നം കണ്ട
നായികമാര്‍ക്കു വേണ്ടിയായിരുന്നു
പറങ്കിയണ്ടി
മോഷ്ടിച്ചു വിറ്റതും.
കുരുത്തം കെട്ടോനെന്നു
വിളിപ്പേരു ചാര്‍ത്തിയ
നാട്ടാരെ
ആകെ
അലമ്പായ ജീവിതം
ഒടുവില്‍
പാമ്പു കടിച്ചു
ചത്തതാണേ..............
മന്മഥാ ടാക്കീസിലെ
പമ്പിന്‍ കാവില്‍
കൃഷ്ണചന്ദ്രനും
ജയഭാരതിയും
രതിനിര്‍വേദമാടിയതു കണ്ട്
രാത്രി
ചിരട്ടയില്‍
മെഴുകുതിരി
കൂട്ടിപ്പിടിച്ചു
പാതിയിരുട്ടില്‍
നടക്കുമ്പോള്‍
പാമ്പു കടിച്ചു ചത്തതാണേ..................!
(മാതൃഭൂമി 2009 വിഷു വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.)
സ്ലേറ്റിനുമിടയില്‍
ഉച്ചക്കഞ്ഞി കിട്ടാത്തവന്റെ
വ്യാകരണം മറന്ന
ചത്ത നിലവിളി
വെശന്ന്
തല കറങ്ങിയ നേരം
ചേച്ചിക്കു കരുതിയ
കഞ്ഞിവെള്ളം
കലമോടെ
മുഖത്ത് കമിഴ്ത്തിയപ്പോള്‍
വയറില്‍ നിന്നും
കാഞ്ഞവാക്കിന്റെ
പോക്കിരിത്തരം.
അങ്ങൂട്ടയില്‍ പാര്‍ക്കുന്ന
പെണ്ണിന്റെ
പാവാട പൊക്കി നോക്കിയപ്പോള്‍
തുടയില്‍
അഞ്ചെട്ട് പുളിവാറല്‍
കുളക്കടവില്‍
പുസ്തകം
ചന്തിക്കടിയില്‍ തിരുകി
അമര്‍ന്നിരുന്നപ്പോള്‍
പുറത്തു ചാടിയ
കടുങ്ങാമണി കണ്ട്
നാണിച്ചു പോയത്
ഏതു മത്സ്യകന്യകമാരോ..........?
തോന്ന്യാസം വരച്ചു വെച്ച
മലയാള പാഠാവലി കണ്ട്
ആലി മാഷാണ് പറഞ്ഞത്
'ഓന്‍ വേണോങ്കി പൊസ്തകത്തിലും
തൂറി വെക്കൂംന്ന്....'
മുട്ടേന്നു മുറിയാത്ത ചെക്കന്‍
പറങ്കിമാവിന്‍ തോപ്പിലിരുന്നു
കാണിച്ച വികൃതി
നാട്ടില്‍ പാട്ടാക്കിയത്
പാല്‍ക്കാരി
നാണിയമ്മയായിരുന്നു.
ഷീല,
ശാരദ,
ജയഭാരതി-
രാത്രിയില്‍
സ്വപ്നം കണ്ട
നായികമാര്‍ക്കു വേണ്ടിയായിരുന്നു
പറങ്കിയണ്ടി
മോഷ്ടിച്ചു വിറ്റതും.
കുരുത്തം കെട്ടോനെന്നു
വിളിപ്പേരു ചാര്‍ത്തിയ
നാട്ടാരെ
ആകെ
അലമ്പായ ജീവിതം
ഒടുവില്‍
പാമ്പു കടിച്ചു
ചത്തതാണേ..............
മന്മഥാ ടാക്കീസിലെ
പമ്പിന്‍ കാവില്‍
കൃഷ്ണചന്ദ്രനും
ജയഭാരതിയും
രതിനിര്‍വേദമാടിയതു കണ്ട്
രാത്രി
ചിരട്ടയില്‍
മെഴുകുതിരി
കൂട്ടിപ്പിടിച്ചു
പാതിയിരുട്ടില്‍
നടക്കുമ്പോള്‍
പാമ്പു കടിച്ചു ചത്തതാണേ..................!
(മാതൃഭൂമി 2009 വിഷു വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.)
Friday, December 11, 2009
കുട്ടിക്കവിതകള്‍
ട്ട
കുട്ടിയമ്മ
ചുട്ടെടുത്ത
പുട്ടു തട്ടാന്‍
മട്ടു നോക്കി
തട്ടിന്‍ മേലെ
വട്ടമിട്ടു
ചട്ടുകാലന്‍
കുട്ടനെലി
കുട്ടിക്കവിതകള്‍
ഒന്ന്
കുഞ്ഞിയുറുമ്പും കുട്ടിയും
കുട്ടി : കുഞ്ഞിയുറുമ്പേ കുഞ്ഞിയുറുമ്പേ
പൊട്ടും തൊട്ടിട്ടെങ്ങോട്ടാ?
ഉറുമ്പ് : കുഞ്ഞേ നീയിന്നറിയില്ലേ
കൂനനുറുമ്പിനു കല്യാണം
കുട്ടി : കല്യാണത്തിനു ഞാനെന്നാല്‍
കുഞ്ഞിയുറുമ്പേ പോരട്ടെ
ഉറുമ്പ് : അയ്യോ! കുഞ്ഞേ പാടില്ല
ഞങ്ങളുറുമ്പുകളാണല്ലോ!
രണ്ട്
മഴയും കുടയും കാറ്റും
മഴ : ചന്നം പിന്നം പെയ്യാം ഞാന്‍
ആരുണ്ടെന്നെ തടയാനായ്
കുട : ചന്നം പിന്നം പെയ്തീടില്‍
നിവര്‍ന്നു നിന്നെ തടയും ഞാന്‍
മഴ : തുള്ളിക്കൊരു കുടമായെന്നാല്‍
തിമര്‍ത്തു പെയ്യും ഞാനപ്പോള്‍
കാറ്റ് : ചങ്ങാതികളെ പാടില്ല ശണ്ഠയൊരിക്കലുമന്യോന്യം
അവനവനുള്ളൊരു കഴിവതിലായ്
അഹങ്കരിക്കരുതൊരുനാളും
മൂന്ന്
പത്താമന്‍
ഒന്നെണ്ണി
രണ്ടെണ്ണി
മൂന്നിലെത്തി
മൂന്നാമനായി ഞാന്‍
നാലിലെത്തി
അഞ്ചാറു വട്ടം
തിരിഞ്ഞ നേരം
കൊഞ്ചിക്കുഴഞ്ഞുകൊണ്ടേഴിലെത്തി
എട്ടിലൊ മുട്ടാതെ
കുട്ടപ്പനായ്
ഒന്‍പതിലെന്‍ കൂടെ
എത്ര കൂട്ടര്‍ ?
ഒന്‍പതു പേരൊത്തു
നിന്ന നേരം
പത്താമനെന്നെന്നെ
ആരു ചൊല്ലി?!
കുഞ്ഞിയുറുമ്പും കുട്ടിയും
കുട്ടി : കുഞ്ഞിയുറുമ്പേ കുഞ്ഞിയുറുമ്പേ
പൊട്ടും തൊട്ടിട്ടെങ്ങോട്ടാ?
ഉറുമ്പ് : കുഞ്ഞേ നീയിന്നറിയില്ലേ
കൂനനുറുമ്പിനു കല്യാണം
കുട്ടി : കല്യാണത്തിനു ഞാനെന്നാല്‍
കുഞ്ഞിയുറുമ്പേ പോരട്ടെ
ഉറുമ്പ് : അയ്യോ! കുഞ്ഞേ പാടില്ല
ഞങ്ങളുറുമ്പുകളാണല്ലോ!
രണ്ട്
മഴയും കുടയും കാറ്റും
മഴ : ചന്നം പിന്നം പെയ്യാം ഞാന്‍
ആരുണ്ടെന്നെ തടയാനായ്
കുട : ചന്നം പിന്നം പെയ്തീടില്‍
നിവര്‍ന്നു നിന്നെ തടയും ഞാന്‍
മഴ : തുള്ളിക്കൊരു കുടമായെന്നാല്‍
തിമര്‍ത്തു പെയ്യും ഞാനപ്പോള്‍
കാറ്റ് : ചങ്ങാതികളെ പാടില്ല ശണ്ഠയൊരിക്കലുമന്യോന്യം
അവനവനുള്ളൊരു കഴിവതിലായ്
അഹങ്കരിക്കരുതൊരുനാളും
മൂന്ന്
പത്താമന്‍
ഒന്നെണ്ണി
രണ്ടെണ്ണി
മൂന്നിലെത്തി
മൂന്നാമനായി ഞാന്‍
നാലിലെത്തി
അഞ്ചാറു വട്ടം
തിരിഞ്ഞ നേരം
കൊഞ്ചിക്കുഴഞ്ഞുകൊണ്ടേഴിലെത്തി
എട്ടിലൊ മുട്ടാതെ
കുട്ടപ്പനായ്
ഒന്‍പതിലെന്‍ കൂടെ
എത്ര കൂട്ടര്‍ ?
ഒന്‍പതു പേരൊത്തു
നിന്ന നേരം
പത്താമനെന്നെന്നെ
ആരു ചൊല്ലി?!
Sunday, December 6, 2009
അധ്യാപകര്‍
സ്കൂളില്‍ നിന്നും അധ്യാപകര്‍ പടിയിറക്കിവിട്ട മൂന്നു വിദ്യാര്‍ത്ഥികള്‍ പിന്നീട് ഈ ലോകത്തെ തന്നെ പിടിച്ചു കുലുക്കി.
അധ്യാപകര്‍ ഈ വിദ്യാര്‍ത്ഥികളെ സ്കൂളില്‍ നിന്നും പറഞ്ഞു വിടാനുള്ള കാരണങ്ങളിതായിരുന്നു:
പഠിപ്പിക്കുമ്പോള്‍ ചിത്രം വരച്ചതായിരുന്നു ഒന്നാമന്‍ ചെയ്ത തെറ്റ്.
സഹപാഠികളുമായി വഴക്കിട്ടതായിരുന്നു രണ്ടാമന്‍ ചെയ്ത തെറ്റ്.
വിപ്ലവാശയങ്ങള്‍ നിറഞ്ഞ പുസ്തകങ്ങള്‍ വായിച്ചതായിരുന്നു മൂന്നാമന്‍ ചെയ്ത തെറ്റ്.
കാലം പോകെ ഈ മൂന്നു പേരും ലോകത്തിനു മുഴുവന്‍ സുപരിചിതരായിത്തീര്‍ന്നു.
പഠിപ്പിക്കുമ്പോള്‍ ചിത്രം വരച്ച വിദ്യാര്‍ത്ഥി ഹിറ്റ്ലര്‍ എന്നറിയപ്പെട്ടു.
പഠിപ്പിക്കുമ്പോള്‍ സഹപാഠികളുമായി വഴക്കിട്ട വിദ്യാര്‍ത്ഥി മുസ്സോളിനി എന്നറിയപ്പെട്ടു.
പഠിപ്പിക്കുമ്പോള്‍ വിപ്ലവാശയങ്ങള്‍ നിറഞ്ഞ പുസ്തകങ്ങള്‍ വായിച്ച വിദ്യാര്‍ത്ഥി സ്റ്റാലിന്‍ എന്നറിയപ്പെട്ടു.
അധ്യാപകരുടെ അതൃപ്തി ഈ വിദ്യര്‍ത്ഥി കളെ രൂപപ്പെടുത്തിയത് എങ്ങനെയായിരുന്നെന്ന് ലോകചരിത്രത്തില്‍ നാം കണ്ടു.
സമൂഹ രൂപീകരണത്തിനു അധ്യാപകരുടെ പങ്ക് എത്രമാത്രം വലുതാണെന്നു ഈ കഥ നമ്മെ ഓര്‍മിപ്പിക്കുന്നു.
Tuesday, December 1, 2009
സാക്ഷി
നിഴല്‍ വീണു തേങ്ങിയ വഴികളിലോര്‍മതന്‍
മഴ പെയ്ത കാലങ്ങള്‍ സാക്ഷി
വിട ചൊന്നകന്ന നിന്‍ മധുരമാം വാക്കിന്‍റെ
മായാമരീചിക സാക്ഷി
ഇനിയെന്‍റെ ജീവനില്‍ കൊതിയോടെ നില്‍ക്കുന്ന
നഷ്ട സ്വര്‍ഗങ്ങളും സാക്ഷി
മേടവെയില്‍ കിതപ്പാറ്റുന്ന സങ്കട
മോഹങ്ങളൊക്കെയും സാക്ഷി
പൂക്കാത്ത പൂവിനെ താരാട്ടു പാടുന്ന
പൊന്‍ കണിക്കൊന്നയും സാക്ഷി
പറയാതെയറിയാതെ എന്നെത്തലോടുന്ന
നോവുകളൊക്കെയും സാക്ഷി
മന്ദഹാസങ്ങളാം മേഘജാലങ്ങളാം
കണ്ണീര്‍ക്കിനാവുകള്‍ സാക്ഷി
ചിരിമാഞ്ഞ പകലിന്‍റെ
ചിമിഴിലെ സന്ധ്യയും സാക്ഷി
നീ മറഞ്ഞെങ്കിലും ഏകാന്തമെന്നുടെ
നിറവാര്‍ന്ന സ്വപ്നങ്ങള്‍ സാക്ഷി
തിരികെ വരാത്തൊരെന്‍ ഋതുസംക്രമങ്ങളില്‍
വിരിയാ മയില്‍പീലി ബാക്കി
ഹൃദയം പിടയുന്ന മൗനയാമങ്ങളില്‍
പ്രണയ പ്രതീക്ഷകള്‍ ബാക്കി
മഴ പെയ്ത കാലങ്ങള്‍ സാക്ഷി
വിട ചൊന്നകന്ന നിന്‍ മധുരമാം വാക്കിന്‍റെ
മായാമരീചിക സാക്ഷി
ഇനിയെന്‍റെ ജീവനില്‍ കൊതിയോടെ നില്‍ക്കുന്ന
നഷ്ട സ്വര്‍ഗങ്ങളും സാക്ഷി
മേടവെയില്‍ കിതപ്പാറ്റുന്ന സങ്കട
മോഹങ്ങളൊക്കെയും സാക്ഷി
പൂക്കാത്ത പൂവിനെ താരാട്ടു പാടുന്ന
പൊന്‍ കണിക്കൊന്നയും സാക്ഷി
പറയാതെയറിയാതെ എന്നെത്തലോടുന്ന
നോവുകളൊക്കെയും സാക്ഷി
മന്ദഹാസങ്ങളാം മേഘജാലങ്ങളാം
കണ്ണീര്‍ക്കിനാവുകള്‍ സാക്ഷി
ചിരിമാഞ്ഞ പകലിന്‍റെ
ചിമിഴിലെ സന്ധ്യയും സാക്ഷി
നീ മറഞ്ഞെങ്കിലും ഏകാന്തമെന്നുടെ
നിറവാര്‍ന്ന സ്വപ്നങ്ങള്‍ സാക്ഷി
തിരികെ വരാത്തൊരെന്‍ ഋതുസംക്രമങ്ങളില്‍
വിരിയാ മയില്‍പീലി ബാക്കി
ഹൃദയം പിടയുന്ന മൗനയാമങ്ങളില്‍
പ്രണയ പ്രതീക്ഷകള്‍ ബാക്കി
Monday, November 9, 2009
കുറിച്ച്...
ഗാന്ധിയെക്കുറിച്ച്.....
സോഷ്യലിസത്തെക്കുറിച്ച്....
രാമരാജ്യത്തെക്കുറിച്ച്....
കല്ല്...
കരട്...
മൂര്‍ഖന്‍ പാമ്പിനെക്കുറിച്ച്....
കുറിച്ച് പഠിക്കാന്‍
കുറിച്ച് വായിക്കാന്‍
കുറിപ്പ്ടികള്‍ ഏറെ
എന്നെക്കുറിച്ച്
ഞാനെന്തു പറയാന്‍ .....
സോഷ്യലിസത്തെക്കുറിച്ച്....
രാമരാജ്യത്തെക്കുറിച്ച്....
കല്ല്...
കരട്...
മൂര്‍ഖന്‍ പാമ്പിനെക്കുറിച്ച്....
കുറിച്ച് പഠിക്കാന്‍
കുറിച്ച് വായിക്കാന്‍
കുറിപ്പ്ടികള്‍ ഏറെ
എന്നെക്കുറിച്ച്
ഞാനെന്തു പറയാന്‍ .....
Sunday, November 8, 2009
Subscribe to:
Posts (Atom)












