ജീവിതം ഒരു ചെറിയ ചോദ്യം ഉന്നയിക്കാന്‍ വേണ്ടി ഭൂമിയിലെത്തിയിരിക്കുകയാണ്. എന്നാല്‍ മറ്റുള്ളവരെ ചോദ്യം ചെയ്തു സ്വയം ചോദ്യം ചോദിക്കാന്‍ ജീവിതം മറന്നും പോയിരിക്കുന്നു! വൈരുധ്യങ്ങളുടെ ഒരു കുത്തഴിഞ്ഞ പുസ്തകമാണ് ഓരോ ജീവിതവും!
കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!
Tuesday, February 2, 2010
സഭാപതി*
(അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയ്ക്ക്)
ചിരിയും
കണ്ണീരും
ചിരി മാഞ്ഞ
ചിന്തയും
ഒരു
മീസാന്‍ കല്ലിന്റെ
നിശ്ശബ്ദതയിലേക്കു
മിഴി പൂഴ്ത്തുമ്പോള്‍
അഭ്രപാളിയില്‍
ഒരു സഭാപതിയുടെ
മൗനം.
മഴ നനഞ്ഞ
സിനിമാ പോസ്റ്ററില്‍
ഒരു വേനലിന്റെ
കിതപ്പ്.
ഇരുളില്‍
വേച്ചു പോകുന്ന
റീലിന്റെ ശ്വാസമിടിപ്പ്.
ഇവിടെ
നാളെയുടെ
മൗനങ്ങളിലേക്ക്
നിന്റെ പൊട്ടിച്ചിരികളും
തമാശകളും
ബാല്യത്തിന്റെ
വളപ്പൊട്ടുകള്‍ പോലെ.
ഇവിടെ
നാളെയുടെ
സങ്കടത്തിലേക്കു
നീയൊരലൗകികത പോലെ...
* പത്രം എന്ന സിനിമയില്‍ കൊച്ചിന്‍ ഹനീഫ
ചെയ്ത കഥാപാത്രത്തിന്റെ പേരു സഭാപതി എന്നായിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment