ജീവിതം ഒരു ചെറിയ ചോദ്യം ഉന്നയിക്കാന്‍ വേണ്ടി ഭൂമിയിലെത്തിയിരിക്കുകയാണ്.
എന്നാല്‍ മറ്റുള്ളവരെ ചോദ്യം ചെയ്തു സ്വയം ചോദ്യം ചോദിക്കാന്‍ ജീവിതം മറന്നും പോയിരിക്കുന്നു! വൈരുധ്യങ്ങളുടെ ഒരു കുത്തഴിഞ്ഞ പുസ്തകമാണ്
ഓരോ ജീവിതവും!
കണ്ണു കാണാത്ത വെളിച്ചം ഇരുട്ടിനോടു ചോദിച്ചു: "സ്വപ്നങ്ങള്‍ക്കു മരിക്കാനും വേദനകള്‍ക്കു ഉദകക്രിയ ചെയ്യാനും സ്വയം ജീവിച്ചിരിക്കുന്നില്ല എന്നു തെളിയിക്കാനും എനിക്കൊരു റാന്തല്‍ തരാമോ? - മറവിയുടെ ഒരു റാന്തല്‍ !!