നിന്നെ കണ്ടപ്പോള്‍
ഞാനെന്തിനാണ്
എന്റെ
നരച്ച മുടിയെക്കുറിച്ചോര്ക്കാനും
അലസമായ് കിടന്ന
താടി രോമങ്ങളെ
തഴുകിയുണര്‍ത്താനും
തുടങ്ങിയത്?
എന്തിനാണ്
ചുളി വീണ
ഷര്‍ട്ടിനെക്കുറിച്ചു
വേവലാതി പൂണ്ടത്?
കണ്ണാടിയെ സ്നേഹിച്ചതും
ടാല്‍ക്കം പൗഡറിന്റെ
സാധ്യതകളില്‍
മയങ്ങാനും
തുടങ്ങിയത്?
പോളിഷ് ചെയാത്ത
ഷൂവിന്റെ നിലവിളികള്‍ക്ക്
മനസ്സു കൊടുത്തത്?
റോഡരുകില്‍ പുഞ്ചിരിക്കുന്ന
കൂറ്റന്‍ ഹോര്‍ഡിംഗിലെ
ചര്‍മ സൗന്ദര്യത്തെ
കടക്കണ്ണെറിഞ്ഞത്?
(എങ്കിലോ
ഡിയോഡറന്റുകളുടെ
വിലയെക്കുറിച്ചു മാത്രം
ടിവി സ്ക്രീനില്‍
കാണാന്‍ കഴിഞ്ഞില്ല)
മേല്‍ക്കൂരയില്ലാത്ത
സ്വന്തം ജന്മത്തില്
പാദമൂന്നി നക്ഷത്രങ്ങളെ
പരിചയപ്പെട്ടതും
ഹൃദയത്തിന്റെ
കറ പിടിച്ച
വിജാഗിരിയില്‍
എണ്ണ പകര്‍ന്നതും
എന്തിനായിരുന്നു?
സത്യം,
പ്രാണനില്‍ നിന്നു
ഓരോ തവണ
ചോരയിറ്റുമ്പോഴും
ഞാനറിയാതെ പോയതു
എന്തിനായിരുന്നു
നിന്നെ കണ്ടതെന്ന
മുറിവിനെപ്പറ്റിയായിരുന്നു!
3 comments:
This poem is about some one you met, who you met to write this nice poem????
very nice poem....
deep one...
Post a Comment