1.
ഒന്നും കണ്ടില്ലെന്നു നടിയ്ക്കാന്ഒന്നും കേട്ടില്ലെന്നു വരുത്താന്‍
സ്വന്തം നാഡിഞരമ്പാല് പതിയെ
ബ്ലേഡിന് മൂര്ച്ചയറുത്തു നിശ്ശബ്ദം!
2.
പിന്നെ വിമൂകം സകലം;
-നേര്, വെറുപ്പ്, പകല്‍ , പലിശക്കടം,
നാട്ടുവഴിത്തണ,ലീറന്‍ വെയിലൊളി,
കൂട്ടുകിടപ്പ്, കിരാതപഥങ്ങള് !
3.
ആത്മന്
നീ വഴി പോയത് തിരയുന്നുണ്ട്
സഹസ്രശരീരികളഹം തിരയുന്നവര്‍ !
4.
പുല്ലും പുഴുവും നായും നരിയും
നരനും നാരിയും, നാളിതു വരെയും
ലോകം കാണാതുഴറി നടക്കും
നേര്‍ത്ത നിലാവല പോലും
-അനുരാഗികളാണെല്ലാം
ആത്മന് , നീ വഴി പോയത്
തിരയുന്നാരും!
5.
ഒന്നും കണ്ടില്ലെന്നു നടിയ്ക്കെ
ഒന്നും കേട്ടില്ലെന്നു വരുത്തെ
ജാഗ്രത് സ്വപ്ന സുഷുപ്തിയിലെങ്ങോ
വന്നു പിറന്നത് ഞാനോ നീയോ?
3 comments:
കൊള്ളാലോ കോയാ..
കവിതയും...
ബ്ലോഗും...perap
Nice poem
നനായി വരികള്‍ !
Post a Comment