ശ്രീരാമനും കാക്കയും
രാവണന്‍ അപഹരിച്ചുകൊണ്ടുപോയ സീതാദേവിയെ അന്വേഷിച്ച് ശ്രീരാമചന്ദ്രന്‍വനത്തിലൂടെ അലഞ്ഞു നടന്നു. ഈ സമയം ഭഗവാന്‍ കണ്ടുമുട്ടിയ മുനിമാര്‍ക്കുംപക്ഷിമൃഗാദികള്‍ക്കുമെല്ലാം തന്റെ അനുഗ്രഹവും മോക്ഷവും നല്‍കി. ഭഗവാന്‍ വനത്തിലൂടെ സഞ്ചരിക്കുന്നതും മുനിമാര്‍ക്കും പക്ഷിമൃഗാദികള്‍ക്കുമെല്ലാം മോക്ഷം കൊടുക്കുന്നതും ഭൂശുണ്ഡി എന്നുപേരായ ഒരു കാക്ക നിരീക്ഷിക്കുന്നുണ്ടായിരുന്നു. വനത്തിലൂടെ സീതാദേവിയെ അന്വേഷിച്ചു നടക്കുന്ന ശ്രീരാമചന്ദ്രന്‍ ഈശ്വരന്‍ തന്നെയാണോ എന്ന് കാക്കയ്ക്ക് സംശയമായി.
ഒരു ദിവസം ശ്രീരാമചന്ദ്രന്‍ വനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഭൂശുണ്ഡി എന്ന ഈകാക്ക ഒരു മരത്തിലിരുന്ന് ഭഗവാനെ വായില്‍ത്തോന്നിയ അസഭ്യവാക്കുകള്‍പറയാന്‍ തുടങ്ങി. കാക്കയുടെ അധികപ്രസംഗം നിര്‍ത്തിക്കൊടുക്കാമെന്ന് വിചാരിച്ച് ശ്രീരാമചന്ദ്രന്‍ തന്റെ ആവനാഴിയില്‍ നിന്ന് ഒരു അമ്പെടുത്ത് കാക്കയ്ക്ക് നേരെതൊടുത്തു. തന്റെ നേരെ പാഞ്ഞുവരുന്ന അമ്പ് കണ്ട് കാക്ക പ്രാണനും കൊണ്ട്പറക്കാന്‍ തുടങ്ങി. എവിടെയൊക്കെ കാക്ക പറന്നുപോയോ അവിടെയൊക്കെ അസ്ത്രവും ചെന്നു.ഒടുവില്‍ ഗത്യന്തരമില്ലാതെ കാക്ക ശ്രീരാമചന്ദ്രനെത്തന്നെ അഭയം പ്രാപിച്ചു.
തന്റെമുന്നില്‍ അന്വേഷിച്ചെത്തിയ കാക്കയെ ശ്രീരാമചന്ദ്രന്‍ കൈയിലെടുത്ത് വിഴുങ്ങിക്കളഞ്ഞു! ശ്രീരാമചന്ദ്രന്റെ ജഠരത്തിലെത്തിയ കാക്കയ്ക്ക് ഈ പ്രപഞ്ചം അവിടെദൃശ്യമായി. ആകാശം, സൂര്യന്‍, ചന്ദ്രന്‍, സാഗരങ്ങള്‍, നദികള്‍, മനുഷ്യര്‍,മൃഗങ്ങള്‍, പക്ഷികള്‍, വൃക്ഷങ്ങള്‍ എന്നുവേണ്ട സകലതും അവിടെക്കണ്ടു.ഇതോടെ കാക്കയുടെ അഹങ്കാരം ശമിക്കുകയും ശ്രീരാമചന്ദ്രന്‍ സാക്ഷാല്‍ ഈശ്വരനാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.അല്‍പ്പനേരത്തിനകം കാക്ക ശ്രീരാമചന്ദ്രന്റെ വയറ്റില്‍ നിന്നും പുറത്തേക്കു വന്നു.അഹങ്കാരം ശമിച്ച കാക്ക ഭഗവാന്റെ കാല്‍ക്കല്‍ വീണ് നമസ്‌കരിച്ചു.
No comments:
Post a Comment