ശബരിയുടെ ഭക്തി
May 20, 2016
സീതാവിരഹം മൂലം ദുഃഖപരവശനായി നടന്ന ശ്രീരാമന്‍ ഒരു ദിവസം ‘ഭക്തയായ ശബരി എന്ന സ്ത്രീയുടെ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു. രാമലക്ഷ്മണന്മാരെ ശബരി യഥായോഗ്യം സ്വീകരിച്ചു. ഇരിപ്പിടം നല്‍കി സല്‍ക്കരിച്ചു. കുശലാന്വേഷണം നടത്തി. തന്റെ ഗുരുവിന്റെ നിര്‍ദേശപ്രകാരം താന്‍ ശ്രീരാമചന്ദ്രന്റെ ആഗമനം പ്രതീക്ഷിച്ച് കാത്തിരിക്കുകയായിരുന്നെന്ന് ശബരി അവരോടു പറഞ്ഞു.
തുടര്‍ന്ന് ശബരി ചോദിച്ചു:
തുടര്‍ന്ന് ശബരി ചോദിച്ചു:
ഭഗവാനേ! മൂഢസ്ത്രീയായ ഞാന്‍ ഹീനജാതിയില്‍ പിറന്നിട്ടും അവിടുത്തെ ദര്‍ശന‘ഭാഗ്യത്തിന് യോഗ്യയായിത്തീര്‍ന്നത് എങ്ങനെയാണെന്നു പറഞ്ഞാലും.”
ശ്രീരാമചന്ദ്രന്‍ പറഞ്ഞു:
ശ്രീരാമചന്ദ്രന്‍ പറഞ്ഞു:
“അല്ലയോ സ്ത്രീ രത്‌നമേ! പുരുഷത്വം, സ്ത്രീത്വം, കുലം, ജാതി, നാമം, ആശ്രമംതുടങ്ങിയവയ്‌ക്കൊന്നും യാതൊരു പ്രാധാന്യവുമില്ല. ‘ഭക്തി തന്നെയാണ് എല്ലാറ്റിലുംശ്രേഷ്ഠമായിട്ടുള്ളത്. നിന്നിലുള്ള അകളങ്കമായ ‘ഭക്തി തന്നൊണ് നിന്റെ മഹത്വം.”തുടര്‍ന്ന് ശ്രീരാമചന്ദ്രന്‍ ശബരിയ്ക്ക് നവവിധ ഭക്തിമാര്‍ഗത്തെ ഉപദേശിച്ചു.
No comments:
Post a Comment