ഹൃദയനിവാസി
May 19, 2016
സീതാദേവിയെ ലങ്കയില്‍ നിന്നും വീണ്ടെടുക്കാനുള്ള ആലോചന നടക്കുന്ന സമയം. ഒരു ദിവസം രാത്രിയില്‍ ശ്രീരാമചന്ദ്രന്‍ ഭക്തനായ സുഗ്രീവന്റെ മടിയില്‍ തലവെച്ചു കിടന്ന് വിശ്രമിക്കുകയായിരുന്നു.
ഭക്തഹനുമാനും അംഗദനും ആ സമയം ഭഗവാന്റെ പാദങ്ങള്‍ തഴുകിക്കൊണ്ടിരുന്നു. കിടക്കുകയായിരുന്ന ശ്രീരാമചന്ദ്രന്റെ ദൃഷ്ടി ആകാശത്ത് ഉദിച്ച് നില്‍ക്കുന്ന ചന്ദ്രനില്‍ പതിഞ്ഞു. ഉടന്‍ ശ്രീരാമചന്ദ്രന്‍ ചോദിച്ചു: ചന്ദ്രനില്‍ കാണുന്ന കറുത്ത അടയാളെമെന്തെനന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ?”
ഒരു നിമിഷത്തെ നിശ്ശബദയ്ക്കുശേഷം ഹനുമാന്‍ പറഞ്ഞു: ഭഗവാനെ! നീലമേഘശ്യാമവര്‍ണനായ ഭഗവാന്‍ മഹാവിഷ്ണുവിന്റെ പരമഭക്തനാണ് ചന്ദ്രന്‍. പരമാത്മസ്വരൂപനായ ഭഗവാന്‍ സദാസമയവും ഭക്തഹൃദയങ്ങളിലാണല്ലോ വസിക്കുന്നത്! അതിനാല്‍ ശ്യാമവര്‍ണനായ ഭഗവാന്‍ മഹാവിഷ്ണു ചന്ദ്രനെ ഹൃദയത്തില്‍ വസിക്കുന്നതുകൊണ്ടാണ് ചന്ദ്രനില്‍ കറുത്ത അടയാളം കാണുന്നത്.”
‘ഭഗവാന്‍ മഹാവിഷ്ണുവിന്റെ അവതാരമായ സാക്ഷാല്‍ ശ്രീരാമചന്ദ്രന്‍ തന്നെയാണ് ചന്ദ്രന്റെ ഹൃദയത്തില്‍ വസിക്കുന്നതെന്ന് ഹനുമാന്‍ പരോക്ഷരൂപത്തില്‍ സൂചിപ്പിക്കുകയായിരുന്നു.
No comments:
Post a Comment